മംഗളൂരു റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥന്റെ കഴുത്തിൽ മുറിവേൽപ്പിച്ചു. തൃക്കരിപ്പൂർ സ്വദേശി പ്രകാശ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമി ബ്ലേഡ് കൊണ്ട് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. പ്രകാശ് ബാബു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന ആളെ പുറത്തേക്ക് മാറ്റുന്നതിനിടെയാണ് ഇയാൾ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. അക്രമി കണ്ണൂർ ചെറുകുന്ന് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു
Attack on RPF officer at Mangaluru railway station: Attack was by a native of Cherukunnu, Kannur